ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ പ്രധാനമന്ത്രിയുമായി വിഷയം സംബന്ധിച്ച് ചർച്ച നടത്തും. അഗ്നിപഥ് പദ്ധതി സംബന്ധിച്ച നിർദ്ദേശങ്ങൾ, ആശങ്കകൾ, മാറ്റങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ വിഷയമാകും.
അതേസമയം, അഗ്നിപഥ് ആദ്യഘട്ട റിക്രൂട്ട്മെന്റിന്റെ വിജ്ഞാപനം ഇന്ത്യൻ കരസേന പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ റിക്രൂട്ട്മെന്റ് റാലികൾക്കുള്ള രജിസ്ട്രേഷൻ ജൂലൈ മുതൽ ആരംഭിക്കുമെന്നും കരസേന അറിയിച്ചു. റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുനല്‍കുമെന്നും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്നും സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞു.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
‘പത്താം ക്ലാസ് പാസായവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. പ്ലസ് ടു പാസായവര്‍ക്ക് ഡിപ്ലോമ നൽകും. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും ഫിസിക്കല്‍ എഡ്യൂക്കേഷന്‍, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഇവ പ്രധാന വിഷയമായി ഉണ്ടാകും. പ്രത്യേക വാഹനങ്ങളും ആയുധങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വിശദമായി പഠിപ്പിക്കും. അഗ്നിവീര്‍ ആദ്യ ബാച്ചിന് നിശ്ചിത ഉയര്‍ന്ന പ്രായപരിധിക്കപ്പുറം 5 വര്‍ഷത്തേക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും’- അനില്‍ പുരി അറിയിച്ചു.
Post Your Comments