Latest NewsKeralaNews

കേരള സർവ്വകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ++ ഗ്രേഡ്: അഭിമാനനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കേരത്തിലെ സർവ്വകലാശാലകളിൽ ഗുണമേന്മാ വർദ്ധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിലൊന്നാണ് കേരള സർവ്വകലാശാല നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവ്വകലാശാല ഈ അഭിമാനനേട്ടം കരസ്ഥമാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാന്‍ കാരണം ഏകോപനത്തിലെ പിഴവ്: സംഭവത്തില്‍ ആരോഗ്യ വകുപ്പും പ്രതിസ്ഥാനത്തെന്ന് കെ. സുധാകരൻ

അഖിലേന്ത്യാ തലത്തിൽത്തന്നെ ഉയർന്ന ഗ്രേഡ് ആണിത്. ഗുണമേന്മാ വർദ്ധനവിനായി സർവ്വകലാശാലകളിൽ നടക്കുന്ന പരിശ്രമങ്ങളിൽ ഊർജ്ജസ്വലമായി പങ്കുചേർന്ന് കേരളത്തിന് സമുന്നതസ്ഥാനം നേടിത്തന്ന കേരള സർവ്വകലാശാലയ്ക്ക് മന്ത്രി അഭിനന്ദനം അറിയിച്ചു.

Read Also: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുന്‍ വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിന് പുതിയ നിയമനം

shortlink

Related Articles

Post Your Comments

Related Articles


Back to top button