രാജ്യത്ത് 5ജി ലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ധനസമാഹരണത്തിനൊരുങ്ങി വോഡഫോൺ- ഐഡിയ. ധനസമാഹരണത്തിലൂടെ 500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടാമത്തെ നിക്ഷേപ സമാഹരണത്തിനാണ് കമ്പനി ഒരുങ്ങുന്നത്. രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാവാണ് വോഡഫോൺ-ഐഡിയ.
ഇക്വിറ്റി ഓഹരി, കൺവെർട്ടിബിൾ വാറന്റ്, പ്രിഫറൻസ് എന്നിവയിൽ ഏതെങ്കിലും അടിസ്ഥാനമാക്കിയാണ് ധനസമാഹരണം നടത്താൻ സാധ്യത. നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്ന കാര്യം സ്റ്റോക്ക് എക്സ്ചേഞ്ചിനെ കമ്പനി അറിയിച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ 4,500 കോടി രൂപയാണ് കമ്പനിയിലേക്ക് എത്തിയത്. 3,337 കോടി രൂപ വോഡഫോൺ ഗ്രൂപ്പിനും 1,125 രൂപ ആദിത്യ ബിർള ഗ്രൂപ്പിനുമാണ് എത്തിച്ചത്. പിന്നീട്, പുറത്തുനിന്ന് നിക്ഷേപം എത്തിക്കാൻ കമ്പനി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
Also Read: പ്ലസ്ടുവിൽ പരാജയപ്പെട്ടു : വിദ്യാർത്ഥിനി തൂങ്ങിമരിച്ചു
Post Your Comments