അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തെ തുടർന്ന് പ്രഖ്യാപിച്ച ഔദ്യോഗിക ദുഃഖാചരണം ചൊവ്വാഴ്ച്ച അവസാനിക്കും. യുഎഇ പ്രസിഡൻഷ്യൽകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച്ച രാവിലെ 9 മണിയ്ക്ക് ദേശീയ പതാക ഉയർത്തുമെന്നും പ്രസിഡൻഷ്യൽകാര്യ മന്ത്രാലയം വ്യക്തമാക്കി.
ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണമാണ് യുഎഇ പ്രഖ്യാപിച്ചിരുന്നത്. മെയ് 13 നായിരുന്നു ശൈഖ് ഖലീഫ അന്തരിച്ചത്. തുടർന്ന്. ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ഏഴ് എമിറേറ്റുകളിലെ ഭരണാധിപന്മാർ ചേർന്നാണ് യുഎഇ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അർധ സഹോദരനാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
Post Your Comments