ഡൽഹി: രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിലും അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറില്ലെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. നിലവിൽ അങ്ങനെയൊരു ചോദ്യമേ ഉയരുന്നില്ലെന്ന് അജിത് ഡോവൽ പറഞ്ഞു. കേന്ദ്രം ആവിഷ്‌ക്കരിച്ച പുതിയ സംവിധാനം, കൂടുതൽ യുവാക്കളും സാങ്കേതിക വിദഗ്ധരുമടങ്ങിയ സൈന്യത്തെ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നിട്ടും, ഇത്രയും ഉയർന്ന ശരാശരി പ്രായമുള്ള ഒരു സൈന്യത്തെ നിലനിർത്താൻ നമുക്ക് സാധിക്കുന്നില്ല. ഒട്ടും ആലോചനയില്ലാതെ പ്രഖ്യാപിച്ച ഒരു പദ്ധതിയല്ല അഗ്നിപഥ്. നിരവധി വർഷം ചർച്ച നടത്തി. ഒട്ടേറെ സൈനിക സമിതികളും മന്ത്രിതല പാനലുകളും ഇതിനായി രൂപീകരിച്ചു. ഒരു പ്രശ്‌നമുണ്ടെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു. പക്ഷേ തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തിയും കഴിവും ഇല്ലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഇതു സാധിക്കൂ.’ അജിത് ഡോവൽ വ്യക്തമാക്കി.
Post Your Comments