മസ്കത്ത്: രാജ്യത്തെ വിദ്യാലയങ്ങളുടെ 2022-2023 അധ്യയന വർഷത്തെ പ്രവർത്തന കലണ്ടർ പുറത്തിറക്കിയിട്ടില്ലെന്ന് ഒമാൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-2023 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, അവധിദിവസങ്ങൾ, പരീക്ഷകൾ മുതലായവയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പിന്തുടരാൻ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
Post Your Comments