തിരുവനന്തപുരം: മുന്‍ വിജിലന്‍സ് മേധാവി എം.ആര് അജിത് കുമാറിന് പുതിയ നിയമനം. പൗരാവകാശ സംരക്ഷണത്തിനായി എഡിജിപിയുടെ എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം. പോലീസ് ആസ്ഥാനത്തെ എഡിജിപിയുടേതിന് തുല്യമായ അധികാരമാണ് ഈ തസ്തികയ്ക്കും. ഒരു വര്‍ഷത്തേയ്ക്കാണ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.
Read Also: സുരക്ഷ സിപിഎം ഏറ്റെടുത്താൽ, ഒരുത്തനും മുഖ്യമന്ത്രിയുടെ അടുത്ത് വരില്ല: കോടിയേരി
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അനുനയിപ്പിക്കാന്‍ ഇടനിലക്കരനെ അയച്ചെന്നായിരുന്നു അജിത് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം.
സ്വപ്നയുടെയും ഷാജ് കിരണിന്റെയും വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് വിജിലന്‍സ് മേധാവി എം.ആര് അജിത് കുമാറിനെ മാറ്റിയത്. മുഖ്യമന്ത്രി ഇടപെട്ടായിരുന്നു മാറ്റം. അജിത് കുമാറും ഷാജ് കിരണും തമ്മില്‍ സംസാരിച്ചതായി സര്‍ക്കാറിന് തന്നെ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Post Your Comments