PalakkadLatest NewsKeralaNattuvarthaNews

മൊബൈൽ കട കുത്തിത്തുറന്ന് മോഷണം : യുവാവ് അറസ്റ്റിൽ

കാരാകുർശ്ശി സ്വദേശി കണക്കുംപുള്ളി മുഹമ്മദ് ഹസ്സൻ ഹുസൈൻ സഞ്ചാരിയാണ് (22) പിടിയിലായത്

കല്ലടിക്കോട്: മൊബൈൽ കട കുത്തിത്തുറന്ന് ആറ് സ്മാർട്ട് ഫോണുകൾ കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കാരാകുർശ്ശി സ്വദേശി കണക്കുംപുള്ളി മുഹമ്മദ് ഹസ്സൻ ഹുസൈൻ സഞ്ചാരിയാണ് (22) പിടിയിലായത്.

തച്ചമ്പാറ ടൗണിൽ ആണ് സംഭവം. കുമരംപുത്തൂരിൽ മൊബൈൽ ഫോൺ വിൽപന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. തച്ചമ്പാറ മുഹമ്മദ് നിസാറിന്‍റെ ഉടമസ്ഥതയിലുള്ള ‘മൊബൈൽ സോൺ’ കടയുടെ പൂട്ടുപൊളിച്ചാണ് ഇയാൾ അകത്തു കടന്നത്.

Read Also : വ്യായാമത്തിനിടെ തലയിടിച്ച് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ മരിച്ചു

തിങ്കളാഴ്ച രാവിലെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. ഉടനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാഞ്ഞിരപ്പുഴ മൊബൈൽ ഫോൺ ഡീലേഴ്സ് അസോസിയേഷന്‍റെ ഇടപെടലിൽ ആണ് പ്രതിയെ പിടികൂടിയത്.

ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ്, സി.ഐ ടി. ശശികുമാർ, എസ്.ഐ കെ.പി. അബ്ദുൽ സത്താർ, സി.പി.ഒമാരായ വിമൽ കുമാർ, കൃഷ്ണദാസ്, സൈനുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button