മരണത്തിന്റെ ദേവനായ യമന്റേയും ദേവനായ മഹാദേവൻ മൃത്യുഞ്ജയനാണ്. ശിവഭഗവാന്റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹാ യജ്ഞങ്ങളിൽ ഒന്നായ മൃത്യുഞ്ജയ ഹോമം നടത്തുകവഴി ആയൂർദൈർഘ്യം ഉണ്ടാകുകയും ആയുസ് തീരുന്നതിനു മുമ്പുള്ള മൃതി, മഹാരോഗങ്ങൾ, അപമൃത്യു എന്നിവയിൽ നിന്നും രക്ഷലഭിക്കുമെന്നുമാണ് വിശ്വാസം.
കൂടാതെ, ഈ ഹോമം നടത്തുകവഴി മൃത്യുദോഷം മാറുമെന്നും വിശ്വസിക്കപ്പെടുന്നു. മൃത്യുദോഷം മാറാൻ മൃത്യുഞ്ജയ ഹോമം നടത്തിയ പ്രസാദം കഴിക്കുകയും ഹോമകുണ്ഠത്തിലെ വിഭൂതി ധരിക്കുന്നതും ഉത്തമമാണ്. പ്രാർഥനകൊണ്ടു മൃത്യുവിനെ ജയിച്ച മാർക്കണ്ഡേയന്റെയും സത്യവാൻ സാവിത്രിയുടെയുമെല്ലാം കഥകൾ പുരാണപ്രസ്തമാണല്ലോ.
മൃത്യുഞ്ജയ മന്ത്രം
ഓം ഭൂർ ഭുവസ്വഃ ഓം ഹൗം ഓം
ജുംസഃത്രൃയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവ്വാരുകമിവ ബന്ധനാത് മൃത്യോർ
മുക്ഷീയമാമൃതാൽ ജുംസഃ ഓം ഹൗം
ഓം ഭൂർ ഭൂവസ്വരോ
ഈ മന്ത്രം ജപിക്കുകവഴി ദശാസന്ധികളിൽ ഉണ്ടായേക്കാവുന്ന രോഗപീഢകൾ ഇല്ലാതാക്കുമെന്നും ആയൂർദോഷം ഉണ്ടാകാതിരിക്കുമെന്നും അപമൃത്യുസംഭവിക്കാതിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.അമൃതവള്ളി, പേരാൽമൊട്ട്, കറുക, എള്ള്, പാൽ, നെയ്യ്, ഹവിസ് തുടങ്ങിയവ 144 വീതം ഹവിസ്സായി ഹോമകുണ്ഠത്തിൽ അർപ്പിച്ച് നടത്തുന്നതാണ് കൂട്ടുമൃത്യുഞ്ജയഹോമം. 1008 വീതം ഓരോ ദ്രവ്യവും ഹവിസായി സമർപ്പിച്ച് 7 ദിവസം കൊണ്ടുനടത്തുന്നതാണ് മഹാമൃത്യുഞ്ജയ ഹോമം.
Post Your Comments