പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് കടന്നുവരാനൊരുങ്ങി ഐനോക്സ് ഗ്രീൻ എനർജി സർവീസ്. ഓഹരി വിൽപ്പനയിലൂടെ 740 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചു. എനോക്സ് വിൻഡിന്റെ അനുബന്ധ സ്ഥാപനമാണ് ഐനോക്സ് ഗ്രീൻ എനർജി സർവീസ്.
റിപ്പോർട്ടുകൾ പ്രകാരം, കമ്പനി പ്രീ- ഐപിഒ പ്ലേസ്മെന്റ് പരിഗണിക്കാൻ സാധ്യതയുണ്ട്. കൂടാതെ, 370 കോടി രൂപയുടെ പുതിയ ഓഹരി വിൽപ്പനയും 370 കോടി രൂപയുടെ പ്രൊമോട്ടർ എനോക്സ് വിൻഡിന്റെ ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുന്നത്. ഐപിഒയിൽ നിന്നും ലഭിക്കുന്ന വരുമാനം പ്രധാനമായും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും കടം വീട്ടാനുമാണ് ഉപയോഗിക്കാൻ സാധ്യത.
Also Read: ഹിജാബ് ധരിച്ച് ക്ലാസുകളില്‍ കയറാന്‍ അനുമതിയില്ല, 5 വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നിന്ന് ടിസി വാങ്ങി
Post Your Comments