ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി. മുപ്പത് മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും രാഹുലിന്റെ പ്രതികരണങ്ങളിൽ തൃപ്തിയില്ലെന്ന് കാണിച്ചാണ് വീണ്ടും ചോദ്യം ചെയ്യാൻ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്.
Also Read:ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വെള്ളിയാഴ്ചയായിരുന്നു ചോദ്യം ചെയ്യാൻ ഹാജരാകേണ്ട ദിവസം എന്നാൽ, സോണിയ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് രാഹുൽ അഭ്യർത്ഥിക്കുകയായിരുന്നു. ഇതിനോടകം കേസുമായി ബന്ധപ്പെട്ട് രാഹുലിനെ മൂന്നു തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
അതേസമയം, രാഹുൽ ഗാന്ധിയ്ക്കെതിരെ കേന്ദ്രം നടപ്പിലാക്കുന്ന കുരുക്കാണ് നാഷണല്‍ ഹെറാള്‍ഡ് കേസെന്ന അഭിപ്രായവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തു വന്നതോടെ സംഭവത്തിൽ പ്രതിഷേധ പ്രവർത്തനങ്ങൾ ശക്തമാവുകയാണ്.
Post Your Comments