KeralaLatest NewsNews

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ പിതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കല്ല് കൊണ്ട് ആക്രമിച്ച് മകള്‍, തലയ്ക്ക് പരിക്കേറ്റ പിതാവ് ആശുപത്രിയില്‍

തിരുവനന്തപുരം : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ പിതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. മകള്‍ അച്ഛന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പയറ്റുവിള പുളിയൂര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെ(73)ആണ് മകള്‍ മിനിമോള്‍ ആക്രമിച്ചത്. സംഭവത്തില്‍ അച്ഛന്റെ പരാതിയെ തുടര്‍ന്ന് മകളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.

Read Also: പെൺകുട്ടികൾക്ക് 16-ാം വയസ്സിൽ വിവാഹം കഴിക്കാം: ഇസ്‌ലാമിക ശരീഅത്ത് നിയമപ്രകാരം വിധിയുമായി സർക്കാർ

വെള്ളിയാഴ്ചയായിരുന്നു സംഭവം. സഹോദരനായ അനിലിന് ശ്രീധരന്‍ നാടാര്‍ കൂടുതല്‍ സ്വത്ത് നല്‍കിയെന്നാരോപിച്ച് മിനിമോള്‍ പലപ്പോഴും ഇവര്‍ താമസിക്കുന്ന വീട്ടിലെത്തി പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും ഇതേ കാര്യമുന്നയിച്ച് തര്‍ക്കമുണ്ടായി.

തുടര്‍ന്ന്, വീട്ടുമുറ്റത്തുണ്ടായിരുന്ന സഹോദരന്‍ അനിലിന്റെ കാറിന്റെ ഗ്ലാസ് കല്ലുകൊണ്ടിടിച്ച് പൊട്ടിച്ചു. അനില്‍ ഇക്കാര്യം ചോദ്യം ചെയ്തതിന് പിന്നാലെ ഇവര്‍ കല്ലുമായെത്തി അച്ഛനെ ആക്രമിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ കാലില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചതായും പരാതിയുണ്ട്. പിന്നീട്, വീട്ടുവളപ്പില്‍ കെട്ടിയിട്ടിരുന്ന പശുവിനെ മിനിമോള്‍ അഴിച്ചുകൊണ്ടുപോയി. തലയ്ക്കു പരിക്കേറ്റ ശ്രീധരനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button