Latest NewsNewsIndiaInternationalSpirituality

ജൂൺ 21: വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസം, ചില രസകരമായ വസ്തുതകൾ അറിയാം

ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസം കൂടിയാണ് ജൂൺ 21.

ഈ വർഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിവസമാണ് ജൂണ്‍ 21. ഈ ദിനത്തിന്റെ പ്രത്യേകത, പകല്‍ സമയം കൂടുതലായിരിക്കും എന്നതാണ്. ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള ദിവസം കൂടിയാണ് ജൂൺ 21.

നമ്മൾ ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ സൂര്യന്റെ സ്ഥാനം ഏറ്റവും വടക്കായാണ് ഈ ദിവസം കാണപ്പെടുന്നത്. അതായത്, സൂര്യന്റെ ഉത്തരായനം കഴിഞ്ഞ് ദക്ഷിണായനം തുടങ്ങുന്ന ദിവസമാണ് ജൂൺ 21. സമ്മർ സോൾസ്റ്റെസ് അഥവാ ജൂൺ സോൾസ്റ്റെസ് എന്നൊക്കെയാണ് ഇത് അറിയപ്പെടുന്നത്. വസന്തകാലം തുടങ്ങുന്നു എന്നാണ് പാശ്ചാത്യർ ഇതിനെ വിശേഷിപ്പിക്കുന്നത്.

read also: ഉറക്കപ്രശ്നങ്ങളും അമിത വണ്ണവും നിങ്ങളെ അലട്ടുന്നുണ്ടോ? യോഗ പരിശീലിക്കൂ

ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനിലേക്ക് പരമാവധി ചരിഞ്ഞിരിക്കുമ്പോഴാണ് വേനല്‍ സംക്രമം ഉണ്ടാവുന്നത്. ഇതിനെ അയനകാലം എന്നും അയനാന്തം എന്നും പറയുന്നുണ്ട്. വടക്കന്‍ അര്‍ദ്ധഗോളത്തില്‍, ചൊവ്വാഴ്ച അതായത് ജൂണ്‍ 21 രാവിലെ 5:14 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ സമയത്ത് ഭൂമിയുടെ ഉത്തരധ്രുവം സൂര്യനോട് ഏറ്റവും അടുത്ത് ചരിഞ്ഞ് കാണപ്പെടുന്നു.

ഈ ദിവസത്തെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകൾ:

1. ആകാശത്തിനു കുറുകെയുള്ള സൂര്യന്റെ പാത, പകലിന്റെ ദൈർഘ്യം, സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും സ്ഥാനം എന്നിവയെല്ലാം വർഷം മുഴുവനും ക്രമാനുഗതമായി മാറുന്നു.

2. സൂര്യനെ ഏറ്റവും വടക്കായികാണുന്ന സ്ഥലത്ത് ആ സമയത്ത് സൂര്യരശ്മികൾ ലംബമായി പതിക്കുന്നു. ആ സ്ഥലങ്ങളെയൊക്കെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഒരു വര വരച്ചാൽ അതാണ് ഉത്തരായനരേഖ. ട്രോപിക് ഓഫ് കാൻസർ എന്നും ഇതറിയപ്പെടുന്നു. ഇവിടെ കാൻസർ എന്ന പദം ക്രാബ് എന്നതിന്റെ ലാറ്റിൻ പദമാണ്. ക്രാബ് എന്നാൽ ഞണ്ട്. ആകാശത്തൊരു ഞണ്ടുണ്ട്. കർക്കടക രാശിക്ക് ഞണ്ടിന്റെ രൂപമാണ് സങ്കൽപിച്ചിരിക്കുന്നത്. ഉത്തരായനാന്തത്തിലും ദക്ഷിണായനാരംഭത്തിലും– രണ്ടും ഒരേ സ്ഥലം തന്നെ. സൂര്യൻ ആകാശത്ത് ആ സമയത്ത് കാണപ്പെടുന്നത് കർക്കടക രാശിയിലാണ് എന്നതുകൊണ്ടാണ് ഈ പേരു ലഭിച്ചത്. അതുപോലെ സൂര്യൻ ഏറ്റവും തെക്കായി കാണപ്പെടുന്ന സ്ഥലത്ത് സൂര്യരശ്മികൾ ലംബമായി പതിക്കുന്ന ഇടങ്ങൾ ചേർത്ത് വരയ്ക്കുന്ന രേഖയാണ് ദക്ഷിണായനരേഖ. ട്രോപിക് ഓഫ് കാപ്രികോൺ എന്നാണ് ഇതിന്റെ മറ്റൊരുപേര്.

3 . വർഷത്തിലെ മറ്റേതൊരു സമയത്തേയും അപേക്ഷിച്ച് ജൂൺ മാസത്തിലെ ഈ ദിവസത്തിൽ, ഉത്തരധ്രുവം സൂര്യനിലേക്ക് കൂടുതൽ നേരിട്ട് ചരിഞ്ഞിരിക്കുന്നു, ദക്ഷിണധ്രുവം സൂര്യനിൽ നിന്ന് നേരിട്ട് അകന്നിരിക്കുന്നു.

4. ആകാശത്തിനു കുറുകെയുള്ള സൂര്യന്റെ പാത വളഞ്ഞതാണ് – എന്നാൽ ഈ സമ്മർ സോൾസ്റ്റെസിൽ ഒരു നേർരേഖയല്ല.

5 . ഭൂമിയുടെ നിലവിലെ ഭ്രമണപഥത്തെ അടിസ്ഥാനമാക്കി, സമ്മർ സോൾസ്റ്റെ ജൂൺ 20, 21 നും 22 നും ഇടയിൽ കറങ്ങുന്നു, അത് നമ്മുടെ സൗരയൂഥത്തിന്റെ ഭൗതികശാസ്ത്രത്തെ ആശ്രയിച്ചിരിക്കുന്നു, അല്ലാതെ മനുഷ്യ കലണ്ടറിനെ ആശ്രയിച്ചല്ല.

6 . ചില ക്രിസ്ത്യൻ പള്ളികൾ ജോൺ ദി ബാപ്റ്റിസ്റ്റിന്റെ ജനനത്തെ അനുസ്മരിക്കുന്ന സെന്റ് ജോൺസ് ദിനമായി ഈ ദിനത്തെ ആഘോഷിക്കുന്നു.

7. ചില നാടോടിക്കഥകൾ അനുസരിച്ച്, സമ്മർ സോൾസ്റ്റെസിൽ ദുരാത്മാക്കളിൽ നിന്ന് രക്ഷനേടാൻ ആളുകൾ സെന്റ് ജോൺസ് വോർട്ട് എന്നറിയപ്പെടുന്ന ‘ചേസ് ഡെവിൾ’ പോലെയുള്ള ഔഷധസസ്യങ്ങളുടെയും പൂക്കളുടെയും സംരക്ഷണ മാലകൾ ധരിക്കാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button