
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ നിർണ്ണായക നീക്കം. സ്ഥാനാർത്ഥിയായി ഗോപാൽകൃഷ്ണ ഗാന്ധി എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഗോപാൽകൃഷ്ണ ഗാന്ധിയുമായി ശരത് പവാർ സംസാരിച്ചു. സമവായം ഉണ്ടെങ്കിൽ മത്സരിക്കാം എന്ന സൂചനയാണ് ഗോപാൽകൃഷ്ണ ഗാന്ധി നൽകിയത്. ഇതിനിടെ നവീൻ പട്നായിക്കിൻറെ പിന്തുണയും ശരദ്പവാർ തേടിയിട്ടുണ്ട്. നാളെ രണ്ടരയ്ക്ക് പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കൾ അറിയച്ചു
അതേസമയം, രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിച്ചിരുന്ന നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള മത്സരിക്കാനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘ജമ്മു കാശ്മീർ മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണ്. തന്റെ പേര് മുന്നോട്ടുവെച്ച മമതാ ബാനർജിക്കും മുതിർന്ന നേതാക്കൾക്കും നന്ദി’- ഫറൂഖ് അബ്ദുള്ള അറിയിച്ചു.
Read Also: പന്ത്രണ്ട് കേന്ദ്രങ്ങളിൽ സേവ ക്യാമ്പ്: പാസ്പോർട്ട് സേവനങ്ങളുമായി ഇന്ത്യൻ കോൺസുലേറ്റ്
ഫറൂഖ് അബ്ദുള്ളയ്ക്ക് പിന്നാലെ, പ്രതിപക്ഷം പ്രധാനമായും പരിഗണിച്ചിരുന്ന എൻ.സി.പി നേതാവ് ശരത് പവാർ നേരത്തെ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്നതിൽ ബി.ജെ.പിയിൽ നിന്ന് അനുകൂല നീക്കം ഇല്ലാതിരുന്നതും ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പവാറിന്റെ പിന്മാറ്റം.
Post Your Comments