Latest NewsUAENewsInternationalGulf

എമിറേറ്റ്‌സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം: മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ദുബായ്: എമിറേറ്റ്‌സ് ഐഡിയിലെ ചിത്രം ഓൺലൈനായി നൽകുമ്പോൾ പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഫെഡറൽ അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറത്തിറക്കിയത്. 6 മാസത്തിനുള്ളിൽ എടുത്ത കളർ ചിത്രമാകണം, പശ്ചാത്തലം വെളുത്ത പ്രതലം ആയിരിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് മാർഗനിർദ്ദേശത്തിലുള്ളത്.

Read Also: നാല് ദിവസങ്ങളിലായി നാല്‍പ്പത് മണിക്കൂറോളം ചോദ്യം ചെയ്യൽ: രാഹുല്‍ ഗാന്ധിയെ വിടാതെ ഇഡി, ചോദ്യം ചെയ്യല്‍ തുടരും

സ്വാഭാവിക മുഖഭാവം ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. അധിക ഭാവപ്രകടനങ്ങൾ പാടില്ല. ക്യാമറിയിലേക്ക് നേരെ നോക്കിയിരിക്കണം. ചരിഞ്ഞ മുഖം പാടില്ല. കണ്ണ് തുറന്നു പിടിക്കണം. നിറങ്ങളോടു കൂടിയ ലെൻസുകൾ പാടില്ല. കണ്ണടകൾ ഉപയോഗിക്കുന്നവർ വെളിച്ചം കണ്ണടയിൽ പ്രതിഫലിക്കാതെയും കണ്ണിന്റെ കാഴ്ച മറയ്ക്കാതെയും ഫോട്ടോ എടുക്കണം. പാസ്‌പോർട്ടിലെ ചിത്രത്തിനു സമാനമായ വേഷമാകാം. മതവിശ്വാസവുമായി ബന്ധപ്പെട്ട തലക്കെട്ടുകളാകാം. ചിത്രം ഹൈ റസലൂഷൻ വേണമെന്നും നിർദ്ദേശമുണ്ട്.

Read Also: പണം സ്വീകരിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ കർശന നടപടി: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button