Latest NewsKerala

ബൈക്കിൽ പോകവേ പോക്കറ്റില്‍ കിടന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു: മലപ്പുറത്ത് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: ചങ്ങരംകുളത്ത് യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ചു. ചങ്ങരംകുളം കോക്കൂര്‍ സ്വദേശിയായ ബിലാലിന്റെ ഐഫോണ്‍ 6 പ്ലസാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. മൊബൈല്‍ നഷ്ടപ്പെട്ടെങ്കിലും തരനാരിഴക്ക് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവാവ്.

മൊബൈല്‍ ഹാങ് ആയതിനെ തുടര്‍ന്ന് സര്‍വീസ് ചെയ്യാനായി പോകുന്നതിനിടെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോൺ പെട്ടെന്ന് ചൂടാവുകയായിരുന്നു. ചൂട് കൂടിയതോടെ യുവാവ് ബൈക്ക് നിര്‍ത്തി പോക്കറ്റില്‍ നിന്ന് മൊബൈല്‍ എടുത്തെങ്കിലും മൊബൈലിനകത്ത് നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ മൊബൈല്‍ പുറത്തേക്ക് എറിയുകയായിരുന്നു.

നിമിഷ നേരം കൊണ്ടാണ് മൊബൈല്‍ പൊട്ടി തെറിച്ചത്. മൊബൈല്‍ പുറത്തേക്ക് എറിഞ്ഞത് കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. മൊബൈല്‍ പൂര്‍ണ്ണമായും തകര്‍ന്നത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെങ്കിലും ബാറ്ററി ഷോര്‍ട്ട് ആയതാവാം മൊബൈല്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button