Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ സിറ്റിയിൽ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല

ദുബായ്: ദുബായ് എക്‌സ്‌പോ സിറ്റിയിൽ പ്രവേശനം കാൽനട യാത്രക്കാർക്ക് മാത്രം. കാറുകൾക്കും മറ്റു വാഹനങ്ങൾക്കും ദുബായ് എക്‌സ്‌പോ സിറ്റിയിൽ പ്രവേശനമുണ്ടായിരിക്കില്ല. എക്സ്പോ സിറ്റി പൂർണമായും കാൽനട വൽക്കരിക്കപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി. വാടകക്കാർക്ക് സോഫ്റ്റ് മൊബിലിറ്റി ഓപ്ഷനുകൾ ഉപയോഗിക്കാമെന്നതിനാൽ കാറുകൾ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

Read Also: സ്വകാര്യ ജെറ്റിൽ വേൾഡ് ടൂർ പാക്കേജ് വാഗ്ദാനം ചെയ്ത് ഡിസ്നി: ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് എക്സ്പോ 2020 സൈറ്റ് ദുബായ് എക്സ്പോ സിറ്റിയായി മാറുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ആയിരക്കണക്കിന് പുതിയ താമസക്കാരെയും ബിസിനസുകളെയും ദുബായ് എക്‌സ്‌പോ സിറ്റിയിലേക്ക് ഉടൻ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ വർഷം ഒക്ടോബറിൽ ദുബായ് എക്‌സ്‌പോ സിറ്റി യാഥാർഥ്യമാകും. പുതിയ മ്യൂസിയം, ലോകോത്തര എക്സിബിഷൻ സെന്റർ, അത്യാധുനികവും അതിവേഗം വളരുന്നതുമായ കമ്പനികളുടെ ആസ്ഥാനം എന്നിവ പുതിയ എക്സ്പോ സിറ്റിയിൽ ഉൾപ്പെടുന്നുണ്ട്. കുടുംബങ്ങളെയും ഭാവി തലമുറകളെയും പരിപാലിക്കുന്ന പരിസ്ഥിതി സൗഹൃദ നഗരം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: പണം സ്വീകരിച്ച് തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചാൽ കർശന നടപടി: യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button