
ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പുമായി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ പ്രചരിക്കുന്ന രണ്ട് ഫേക്ക് സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഹൈനെകെൻ, സ്ക്രൂഫിക്സ് എന്നീ കമ്പനികളിൽ നിന്ന് വരുന്നവെന്ന് സൂചിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെയാണ് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.
ഫാദർസ് ഡേയുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് ഹൈനെകെൻ ബിയർ അല്ലെങ്കിൽ സ്ക്രൂഫിക്സ് ഡീവാൾട്ട് കോമ്പി ഡ്രില്ലോ സൗജന്യമായി ലഭിക്കാനുള്ള അവസരമുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ ഹാക്കിംഗിന് വിധേയമാകാൻ സാധ്യതയുണ്ട്.
ഇത്തരം സ്കാമിനെതിരെ ഹൈനെകെയ്നും സ്ക്രൂഫിക്സും ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments