പാറ്റ്ന: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. സ്പൈസ്ജെറ്റ് എയര്‍ക്രാഫ്റ്റ് വിമാനത്തിന്റെ ചിറകിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ, പാറ്റ്നയിലെ ബിഹ്ത എര്‍ഫോഴ്സ് സ്റ്റേഷനില്‍ സ്പൈസ്ജെറ്റ് വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി.
Read Also: പുതിയ മുന്നറിയിപ്പുമായി വാട്സ്ആപ്പ്, ഈ സന്ദേശം ലഭിച്ചവർ ഉടൻ ഡിലീറ്റ് ചെയ്യുക
185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്പൈസ് ജെറ്റ് വിമാനത്തില്‍ പാറ്റ്നയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പോയിരുന്നത്. പക്ഷി ഇടിച്ചതിന് പിന്നാലെ, വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചുവെന്നും ഒരു എഞ്ചിന് ഓഫായി എന്നുമാണ് പാറ്റ്ന എയര്‍പോര്‍ട്ട് അധികൃതരും ഡിജിസിഎയും നല്കുന്ന വിവരം. വിമാനത്തിന്റെ ഇടത്തെ ചിറകിലാണ് തീപിടിത്തമുണ്ടായത്.
ഉച്ചയ്ക്ക് 12.30ന് പാറ്റ്നയില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ അപകടം സംഭവിച്ചിരുന്നു. എന്നാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വിലയിരുത്തിയത്.
Post Your Comments