Latest NewsIndiaNews

നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരും: രാഹുൽ ഗാന്ധി

ബി.ജെ.പി സർക്കാർ കഴിഞ്ഞ എട്ട് വർഷമായി ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കി.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോൾ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങൾ പോലെ, അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടിവരുമെന്നും നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ബി.ജെ.പി സർക്കാർ കഴിഞ്ഞ എട്ട് വർഷമായി ‘ജയ് ജവാൻ, ജയ് കിസാൻ’ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും രാഹുൽ ട്വീറ്റിലൂടെ വ്യക്തമാക്കി.

‘അഗ്നിപഥ് – യുവാക്കൾ നിരസിച്ചു, കാർഷിക നിയമം – കർഷകർ നിരസിച്ചു, നോട്ട് നിരോധനം – സാമ്പത്തിക വിദഗ്ധർ നിരസിച്ചു, ജി.എസ്.ടി – വ്യാപാരികൾ നിരസിച്ചു. സുഹൃത്തുക്കളുടെ’ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാത്തതിനാൽ രാജ്യത്തെ ജനങ്ങൾക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല’- രാഹുൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

Read Also: വ്യാജ ഉത്പന്നം വിറ്റു: 12 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ നടപടിയുമായി ഖത്തർ

അതേസമയം, ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button