ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കാനൊരുങ്ങി കനറാ ബാങ്ക്. ആലപ്പുഴ ജില്ലയിലെ ശാഖയിൽ നിന്നും കിട്ടാക്കടമായി പ്രഖ്യാപിച്ച സ്വയംസഹായ സംഘം ഗ്രൂപ്പ് ലോൺ എടുത്തിട്ടുള്ളവർക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മുതൽ 5 വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ആലപ്പുഴ തത്തംപള്ളി വൈഎംസിഎ ഹാളിലാണ് അദാലത്ത് നടക്കുക. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് പരമാവധി ഇളവുകൾ നേടാൻ സാധിക്കും.
ലോണുമായി ബന്ധപ്പെട്ട സെറ്റിൽമെന്റ് തുക മുഴുവനായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കുന്നവർക്ക് ഇളവുകൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ബാങ്ക് ശാഖകളിൽ ബന്ധപ്പെടാൻ കനറാ ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്.
Also Read: ശക്തമായ മഴയ്‌ക്ക് സാധ്യത: സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം
Post Your Comments