Latest NewsIndiaNews

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാക്കിയ ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും

രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും : ആര്‍ബിഐ റിപ്പോര്‍ട്ട്

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കടബാധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ കടബാധ്യതയെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.

Read Also: അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചു: 35 വാട്സാപ് ഗ്രൂപ്പുകൾ നിരോധിച്ചതായി കേന്ദ്രം

എത്രയും പെട്ടെന്ന് കേരളം നടപടികള്‍ എടുക്കണമെന്നും, അല്ലാത്ത പക്ഷം കടക്കെണിയിലേയ്ക്ക് നീങ്ങുമെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ ദേബ ബത്രയുടെ കീഴില്‍ തയ്യാറാക്കിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ലേഖനം തയ്യാറാക്കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പഞ്ചാബ്, രാജസ്ഥാന്‍, ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികനില ഗുരുതരസ്ഥിതിയിലേക്കു നീങ്ങുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. വിവിധ സൂചകങ്ങള്‍ വിലയിരുത്തിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കി തിരുത്തല്‍ നടപടികള്‍ക്കു തുടക്കമിടേണ്ടതുണ്ടെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button