സംസ്ഥാനത്ത് വ്യാപാർ മേള സമാപിച്ചു. രണ്ടു ദിവസങ്ങളിലായാണ് കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ മേള നടന്നത്. വ്യാപാർ 2022 ൽ 2,417 വ്യാപാര കൂടിക്കാഴ്ചകളാണ് നടന്നത്. കൂടാതെ, 105 കോടി രൂപയുടെ വാണിജ്യ ഇടപാടുകളും നടന്നു.
മേളയിൽ 331 സ്റ്റാളുകളാണ് പ്രദർശനത്തിനെത്തിയത്. ഇതിൽ 65 സ്റ്റാളുകൾ വനിതാ സംരംഭകരുടേതും 15 സ്റ്റാളുകൾ സർക്കാർ ഏജൻസികളുടേതുമാണ്. ബ്രാൻഡഡ് ആയതും അല്ലാത്തതുമായ നിരവധി ഉൽപ്പന്നങ്ങൾ മേളയിൽ ശ്രദ്ധ നേടി.
Also Read: കലമാനെ കറിവച്ചു കഴിച്ചു: വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി
ഭക്ഷ്യ സംസ്കരണം, ആയുർവേദം എന്നിവയിലാണ് ഏറ്റവുമധികം വ്യാപാര ഇടപാടുകൾ നടന്നത്. കൈത്തറി, തുണിത്തരങ്ങൾ എന്നിവയാണ് തൊട്ടുപിന്നിൽ ഉള്ളത്.
Post Your Comments