![](/wp-content/uploads/2022/06/dr-230.jpg)
തിരുവനന്തപുരം: ചത്ത കലമാനെ കറിവച്ചു കഴിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. വനം വകുപ്പിന്റെ തിരുവനന്തപുരം പാലോട് റെയ്ഞ്ചിലാണ് കൂട്ട നടപടി. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാനും സര്‍ക്കാര്‍ ഉത്തരവിട്ടു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷജീദാണ് കലമാനെ കറിവച്ചു തിന്നത്.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
ഷജീദ് ചെയ്ത കുറ്റകൃത്യം മറച്ചുവച്ച ഉദ്യോഗസ്ഥര്‍ക്കെതിരെയും അധികൃതർ നടപടിയെടുത്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ ലാലിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പാലോട് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. സംഭവത്തെക്കുറിച്ച് വനം വിജിലന്‍സും അന്വേഷിക്കും.
Post Your Comments