കാബൂള്‍: അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഭീകരര്‍ ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഖൊരാസന്‍ പ്രവിശ്യാ വിഭാഗമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. സിഖുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. കാബൂളിലെ ബാഗ്-ഇ-ബാല മേഖലയിലുള്ള കര്‍തെ പര്‍വാണ്‍ ഗുരുദ്വാരയില്‍ ശനിയാഴ്ച അതിരാവിലെയായിരുന്നു ആക്രമണമുണ്ടായത്.
Read Also: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭകർക്ക് സൈന്യത്തിൽ പ്രവേശനമില്ല: ലഫ്. ജനറൽ അനിൽ പുരി
മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ പ്രവാചക പരാമര്‍ശം നടത്തിയതിലുള്ള വിദ്വേഷവും പ്രതികാരവുമാണ് ആക്രമണത്തിന് പിന്നിലെന്ന് ഐഎസ് ഭീകരര്‍ വ്യക്തമാക്കുന്നു. ഹിന്ദുക്കളെയും സുഖുകാരെയുമാണ് ലക്ഷ്യമിട്ടതെന്നും ഭീകരര്‍ വ്യക്തമാക്കി.
ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വധിച്ച് അകത്തേയ്ക്ക് പ്രവേശിച്ച തങ്ങളുടെ പടയാളികള്‍, മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ഹാന്‍ഡ് ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നുവെന്ന് ഐഎസ് അറിയിച്ചു.
Post Your Comments