
കൊച്ചി: എല്ലാവരും ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോൾ അച്ഛനെയും മകനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിന്റെ ഞെട്ടലിൽ ആണ് ഈ നാട്ടുകാർ. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടിൽ ബാബു (60), മകൻ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ആദ്യം അച്ഛനും പിന്നാലെ മകനും ജീവനൊടുക്കുകയായിരുന്നു.
പള്ളിപ്പുറം എട്ടാം വാർഡിൽ ആണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ബാബുവിനെയും മകൻ സുബീഷിനേയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായതായും നാട്ടുകാർ പറഞ്ഞു. വഴക്കിനെ തുടർന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇത് കണ്ട് മനംനൊന്ത മകൻ സുഭാഷും സങ്കടം സഹിക്കാതെ പിന്നാലെ ആത്മഹത്യ ചെയ്തെന്നാണ് വിവരം. കുടുംബ കലഹത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments