Latest NewsNewsIndiaBusiness

കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റ്: ഇ-കൊമേഴ്സ് സംവിധാനം ഉടൻ നടപ്പാക്കും

ഇ-കൊമേഴ്സ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട യോഗം ജൂലൈ ഒന്നിനാണ് ചേരുന്നത്

കാന്റീൻ സ്റ്റോർസ് ഡിപ്പാർട്ട്മെന്റുകളിൽ (സിഎസ്ഡി) ഇ-കൊമേഴ്സ് സേവനം ഉടൻ ആരംഭിക്കാൻ സാധ്യത. പ്രതിരോധ സേവനങ്ങളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് സാധനങ്ങൾ ഓൺലൈൻ മുഖാന്തരം വാങ്ങുന്നതിനു വേണ്ടിയാണ് പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സിഎസ്ഡി രൂപീകരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതോടെ സേവനങ്ങൾ കൂടുതൽ എളുപ്പമാകും. ഇ-കൊമേഴ്സ് സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട യോഗം ജൂലൈ ഒന്നിനാണ് ചേരുന്നത്.

‘ഉപഭോക്താക്കൾക്ക് ഇ-കൊമേഴ്സ് സേവനങ്ങൾ ലഭ്യമായാലും നിലവിലുള്ള 34 ബ്രിക് ആന്റ് മോർട്ടാർ ഡിപ്പോകൾ പഴയത് പോലെ പ്രവർത്തിക്കും’, സിഎസ്ഡി ജനറൽ മാനേജർ മേജർ ജനറൽ വൈ.പി ഖണ്ഡൂരി അറിയിച്ചു. ‘പർച്ചേസ് പ്രോട്ടോകോൾ’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഗുണഭോക്താക്കൾക്ക് മദ്യം ഒഴികെയുള്ള എല്ലാ സാധനങ്ങളും വാങ്ങാൻ സാധിക്കും.

Also Read: ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വൻ ക്രമക്കേട്: ബയോ മെട്രിക് അടയാളം എടുക്കാനൊരുങ്ങി ധനവകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button