ThiruvananthapuramKeralaNattuvarthaLatest NewsNews

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : മൂന്ന് പേര്‍ക്ക് പരിക്ക്

അപകടത്തിൽ കാർ യാത്രക്കാരായ വെള്ളക്കടവ് സ്വദേശിശ്രീനി വാസുദേവന്‍ (30), വെസ്റ്റ് കല്ലട സ്വദേശി വിജയന്‍(38), രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്

വെഞ്ഞാറമൂട്: കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്. അപകടത്തിൽ കാർ യാത്രക്കാരായ വെള്ളക്കടവ് സ്വദേശിശ്രീനി വാസുദേവന്‍ (30), വെസ്റ്റ് കല്ലട സ്വദേശി വിജയന്‍(38), രമ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രാത്രി ഏഴിന് എംസി റോഡില്‍ കീഴായിക്കോണത്തിനു സമീപം ഉദിമൂട്ടില്‍ വച്ചായിരുന്നു അപകടം നടന്നത്.

Read Also : ക്ഷേമപെന്‍ഷന്‍ വിതരണത്തില്‍ വൻ ക്രമക്കേട്: ബയോ മെട്രിക് അടയാളം എടുക്കാനൊരുങ്ങി ധനവകുപ്പ്

തിരുവനന്തപരുത്ത് നിന്ന് കിളിമാനൂരിലേക്ക് പോവുകയായിരുന്ന ബസും എതിര്‍ദിശയില്‍ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

കാറിനുള്ളില്‍ കുടങ്ങിയവരെ വെഞ്ഞാറമൂട് അഗ്നിശമന സേനയെത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button