ന്യൂഡൽഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തില്‍ ബി.ജെ.പി കോർഡിനേഷൻ കമ്മിറ്റി ഇന്ന് യോഗം ചേരും.
ജൂലൈ 18-ന് നടക്കാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്റെ വിശദമായ ചർച്ചകൾക്കായാണ് ദേശീയ തലസ്ഥാനത്ത് ഏകോപന സമിതി യോഗത്തിന് ബി.ജെ.പി അദ്ധ്യക്ഷത വഹിക്കുന്നത്. രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് സമവായമുണ്ടാക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായും ചർച്ച നടത്താനുള്ള ഉത്തരവാദിത്വം ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയ്‌ക്കും പ്രതിരോധമന്ത്രിയും ലോക്സഭാ ഉപനേതാവുമായ രാജ്നാഥ് സിംഗിനും നൽകിയിട്ടുണ്ട്.
സംസ്ഥാന ഘടകങ്ങളുമായും സഖ്യകക്ഷികളുമായും ഏകോപിപ്പിക്കുന്നതിനായി ബി.ജെ.പി 14 അംഗങ്ങളുടെ ഏകോപന സമിതി രൂപീകരിച്ചു. കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനറായി നിയമിച്ചിട്ടുണ്ട്.
ജൂലൈ 18 നാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്. 21 നായിരിക്കും വോട്ടെണ്ണൽ.
Post Your Comments