Latest NewsKeralaNews

‘തന്നെ ആരും പുറത്താക്കിയിട്ടില്ല’: ലോക കേരള സഭ വിഷയത്തിൽ അനിത പുല്ലയില്‍

തിരുവനന്തപുരത്ത് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു.

തിരുവനന്തപുരം: ലോക കേരള സഭയിൽ നിന്ന് തന്നെ പുറത്താക്കിയെന്ന വാദത്തോട് പ്രതികരിച്ച് അനിത പുല്ലയില്‍. മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള വ്യക്തിയാണ് അനിത. ലോക കേരള സഭാ സമ്മേളനത്തില്‍നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് അനിത പുല്ലയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘താൻ ഓപ്പണ്‍ ഫോറത്തിലാണ് പങ്കെടുത്തത്. അതില്‍ ആര്‍ക്കും പങ്കെടുക്കാം. പ്രചരിക്കുന്ന ദൃശ്യം പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എടുത്തതാണ്’- അനിത വ്യക്തമാക്കി.

Read Also: അഗ്നിപഥ് പദ്ധതി നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അതേസമയം, ലോക കേരള സഭയിലെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിതയുടെ പേര് ഇല്ലെന്ന് നോര്‍ക്ക അധികൃതര്‍ പ്രതികരിച്ചു. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയില്‍ അംഗമായത്. മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് പിന്നീട് അവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, തിരുവനന്തപുരത്ത് എത്തിയ ഇവര്‍ കഴിഞ്ഞ ദിവസവും നിയമസഭാ സമുച്ചയത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button