യാത്രയും മറ്റും കഴിഞ്ഞു വന്നാല്‍ കാലും മുഖവും കഴുകി മാത്രമേ വീടിനുള്ളില്‍ കയറാൻ പാടുള്ളൂവെന്ന് എപ്പോഴും നമ്മുടെ അമ്മയും മുത്തശ്ശിയും പറയുന്നത് നമ്മള്‍ കേള്‍ക്കാറുണ്ട്. ഇതിന്റെ പിന്നില്‍ എന്തെങ്കിലും ശാസ്ത്രം ഉണ്ടോ? ഇതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?
ക്ഷേത്രം പോലെ പരിശുദ്ധമായിരിക്കണം വീടും എന്നതായിരുന്നു പഴമക്കാരുടെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ വീടിനു പുറത്തു പോയാൽ തിരിച്ചുവരുമ്പോൾ കാലും മുഖവും കഴുകി മാത്രമേ അകത്തു കയറാൻ പാടുള്ളൂവെന്ന് നിര്‍ബന്ധം പിടിച്ചിരുന്നു. വയലിലും പറമ്പിലും പണിയെടുക്കുന്നവർ പണി കഴിഞ്ഞ് കുളിയും കഴിഞ്ഞേ വീട്ടിനകത്തു കയറാറുള്ളൂ. പിന്നീട് ചെരുപ്പിന്റെ കാലമായി. സര്‍വ്വ സാധാരണമായ ഒന്നായി ചെരുപ്പ് മാറിയെങ്കിലും വീടിനുള്ളില്‍ ആരും ചെരുപ്പ് പ്രവേശിപ്പിച്ചില്ല. ചെരുപ്പ് പുറത്ത് അഴിച്ചുവച്ചിട്ടേ വീട്ടിനകത്തു കയറിയിരുന്നുള്ളൂ. പണ്ടൊക്കെ എല്ലാ വീട്ടിലും പൂമുഖത്തിന്റെ തിണ്ണയിൽ വലിയൊരു ഓട്ടുകിണ്ടിയിൽ വെള്ളം വച്ചിട്ടുണ്ടാകും. അതെന്തിനാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? കാലും മുഖവും കഴുകി മാത്രം പൂമുഖത്തേക്കു പ്രവേശിച്ചാൽ മതിയെന്നായിരുന്നു അതിനർഥം. ഈ ആചാരങ്ങളുടെയെല്ലാം അടിസ്ഥാനം മറ്റൊന്നുമല്ല, പരിസരശുചിത്വം തന്നെ.
Post Your Comments