തിരുവനന്തപുരം: കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ യുവാവിനെ സഹായിച്ച് എം.എ യൂസഫലി. ലോക കേരള സഭയില്വച്ചാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ എബിന് യൂസഫലിയോട് സഹായമഭ്യര്‍ഥിച്ചത്.
Also Read:കൈക്കൂലി : കണ്ണൂരിൽ വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസ് പരിശോധന
സൗദി റിയാദിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നുവെന്നും, ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നുമായിരുന്നു യുവാവ് യൂസഫലിയെ അറിയിച്ചത്.
അതേസമയം, ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെടാന്‍ തന്റെ മാനേജറോട് ആവശ്യപ്പെട്ട യൂസഫലി, വേദിയില്‍ വച്ച് തന്നെ സൗദിയിലേക്ക് വിളിച്ച് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കി.
Post Your Comments