Latest NewsNewsIndiaTechnology

ഗ്രൂപ്പ് കോളുകളിൽ മ്യൂട്ട് ഓപ്ഷൻ, വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ

ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാകും

ഗ്രൂപ്പ് കോളുകളിൽ സജീവമായി നിൽക്കുമ്പോൾ തന്നെ ഒരാളെ മ്യൂട്ട് ചെയ്യാനും അൺമ്യൂട്ട് ചെയ്യാനുമുള്ള അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. കോളിലുള്ള വ്യക്തിയെ മ്യൂട്ടാക്കനോ, മെസേജ് അയക്കാനോ ആയി ആ വ്യക്തിയുടെ നെയിം കാർഡ് അമർത്തി പിടിക്കണം. പിന്നീട് തെളിയുന്ന പോപ്പ്അപ്പ് മെനുവിൽ ആ വ്യക്തിയെ മ്യൂട്ട് ചെയ്യാൻ സാധിക്കും.

ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭ്യമാകും. കോൾ ചെയ്യുമ്പോൾ ആരെങ്കിലും മ്യൂട്ട് ചെയ്യാൻ മറന്നാൽ സംവിധാനം സഹായകമാകും. കൂടാതെ, പങ്കെടുക്കുന്ന ആൾക്ക് സ്വയം അൺമ്യൂട്ട് ചെയ്യാനുള്ള അവസരം കൂടിയുണ്ട്. എന്നാൽ, ഈ ഫീച്ചർ ചില സമയങ്ങളിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. കോൾ ചെയ്യുമ്പോൾ ഒരാളെ മനപൂർവ്വം മ്യൂട്ട് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ നെഗറ്റീവ് വശം.

Also Read: പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നവർ അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button