യുവത്വവും ആരോഗ്യവും നിലനിര്‍ത്താൻ ഭക്ഷണകാര്യത്തിലും മറ്റും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.
* വെള്ളം ധാരാളം കുടിക്കുക
ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. ഇത് വെള്ളമായി തന്നെ ശരീരത്തിലെത്തണം.
* പഴങ്ങള്‍, പച്ചക്കറികള്‍, പരിപ്പുകള്‍ എന്നിവ ധാരാളം കഴിക്കുക.
* ആന്റി ഓക്‌സൈഡുകള്‍ അടങ്ങിയ ഗ്രീന്‍ ടീ വെയിലത്ത് തൊലിക്കുണ്ടാകുന്ന കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്നു. പഞ്ചസാര അടങ്ങിയ ആഹാരം കുറയ്ക്കണം. പഞ്ചസാര ധാരാളം അടങ്ങിയ ആഹാരം തൊലിയെ പരുക്കനാക്കാനും ചുളിവുകൾ ഉണ്ടാക്കാനും ഇടയാക്കുന്നു.
Read Also : ഗ്രൂപ്പ് കോളുകളിൽ മ്യൂട്ട് ഓപ്ഷൻ, വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റ് ഇങ്ങനെ
*അമിനോ ആസിഡ് അടങ്ങിയ പ്രോട്ടിനാണ് ശരീര കോശത്തെ നിര്‍മ്മിക്കുന്നതും കേടുപാടുകള്‍ പരിഹരിക്കുന്നതും. പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള മുടിയും തൊലിയും നഖവും ലഭിക്കുന്നു.
*ഓരോരുത്തരുടെയും തൊലിയുടെ സ്വഭാവത്തിന് അനുയോജ്യമായ സോപ്പുകള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, കിടക്കുന്നതിന് മുമ്പ് ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നത് നന്നായിരിക്കും. കാരണം ഉറങ്ങുമ്പോള്‍ ശരീരത്തിന്റെ ഊഷ്മാവ് വളരെ ഉയര്‍ന്നിരിക്കും. ശരീരത്തെ പാകപ്പെടുത്താന്‍ ഇത്തരം ക്രീമുകള്‍ക്ക് കഴിയും.
*പര്യാപ്തമായ ഉറക്കവും നിങ്ങളുടെ യുവത്വവും തമ്മില്‍ നല്ല ബന്ധമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും തൊലിയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും.
Post Your Comments