പാപ്പർ ഹർജി സമർപ്പിച്ച റെവ്ലോണിനെ റിലയൻസ് ഏറ്റെടുത്തേക്കും. ലോക പ്രശസ്ത അമേരിക്കൻ കോസ്മെറ്റിക് കമ്പനിയാണ് റെവ്ലോൺ. ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും റെവ്ലോണിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ലിപ്സ്റ്റിക്, നെയിൽ പോളിഷ് തുടങ്ങിയവയാണ് റെവ്ലോണിന്റെ പ്രധാന ഉൽപ്പന്നങ്ങൾ. 1932 ൽ പ്രവർത്തനമാരംഭിച്ച റെവ്ലോൺ റോൺ പെരൽമാന്റെ ഉടമസ്ഥതയിലുള്ളതാണ്.
Also Read: അഗ്നിപഥ്: സമാധാനപരമായി പ്രതിഷേധം തുടരണമെന്ന് സോണിയ ഗാന്ധി
റെവ്ലോൺ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റിലയൻസ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ, റിലയൻസ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ റെവ്ലോണിന്റെ ഓഹരികൾ 20 ശതമാനം ഉയർന്നിട്ടുണ്ട്.
Post Your Comments