ന്യൂഡല്‍ഹി: രാജ്യത്ത് അഗ്‌നിപഥ് പദ്ധതിയ്ക്കെതിരെ അനാവശ്യ പ്രതിഷേധം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ വി ആര്‍ ചൗധരി. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്ക് ഒരിക്കലും പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഗ്‌നിപഥിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ യുവാക്കള്‍ പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്.
Read Also: മൂന്നാം ലോക കേരള സഭയ്ക്ക് സമാപനമായി: പ്രതിപക്ഷം വിട്ട് നിന്നതിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
‘പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ പ്രതിഷേധിക്കുന്നവരില്‍ ഉണ്ടെങ്കില്‍ അവരോടും ഇതാണ് പറയാനുള്ളത്. തെറ്റിദ്ധാരണയെ തുടര്‍ന്നുള്ള നിങ്ങളുടെ പ്രതിഷേധത്തിന് ഭാവിയില്‍ വലിയ വിലയാണ് നല്‍കേണ്ടിവരിക’, വി.ആര്‍ ചൗധരി ഓര്‍മ്മിപ്പിച്ചു.
‘അഗ്‌നിപഥിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ശക്തമായി അപലപിക്കുന്നു. ഇത് ഒരു പരിഹാരമല്ല. ഇതിന്റെയെല്ലാം അവസാനം പോലീസ് വെരിഫിക്കേഷന്‍ ആണ്. അനാവശ്യ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും പോലീസ് ക്ലിയറന്‍സ് ലഭിക്കുകയില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പ്രതിരോധ രംഗത്ത് അഗ്‌നിപഥ് വലിയൊരു ചുവടുവയ്പ്പാണ്. ആശങ്കയുള്ളവര്‍ക്ക് അടുത്തുള്ള സൈനിക ഓഫീസുകളില്‍ എത്തി വിവരങ്ങള്‍ ആരായാം. ഇപ്പോള്‍ യുവാക്കള്‍ക്ക് ചെയ്യാനുള്ളത് ശരിയായ വിവരങ്ങള്‍ മാത്രം സ്വന്തമാക്കുക എന്നതാണ്. എല്ലാവരും പദ്ധതിയെക്കുറിച്ച് മനസ്സിലാക്കണം. അപ്പോള്‍ പദ്ധതിയുടെ ഗുണങ്ങള്‍ എന്തെന്ന് തിരിച്ചറിയാന്‍ സാധിക്കും. നിങ്ങളുടെ എല്ലാ ആശങ്കയും പരിഹരിക്കപ്പെടുമെന്ന് ഉറപ്പുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments