നയൻതാര – വിഘ്നേഷ് ശിവൻ താര വിവാഹത്തിന്റെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. നയൻതാരയെ കുറിച്ച് അഭിമുഖങ്ങളിൽ എപ്പോഴും അഭിമാനത്തോട് കൂടി സംസാരിക്കുന്ന ആളാണ് വിഘ്നേഷ് ശിവൻ. അത്തരത്തിൽ തങ്ങളുടെ പങ്കാളികളെ കുറിച്ച് അഭിമാനത്തോടെയും സന്തോഷത്തോടെയും എപ്പോഴും തുറന്നു സംസാരിക്കുന്ന മറ്റ് രണ്ട് പേർ കൂടി ഉണ്ട്, ശ്രീനിഷ് അരവിന്ദും തമിഴ് നടൻ സൂര്യയും. തന്റെ പങ്കാളിയെ കുറിച്ച് അഭിമാനിക്കുന്നവരാണ് ഈ മൂന്ന് പേരുമെന്ന് നിഷ പി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. അവകാശങ്ങളെ സ്നേഹത്തോടെ വേണ്ടെന്നു വെച്ച് ഉയർന്നു പോകുന്ന പുരുഷന്മാർ ആണ് ഇവരെന്ന് നിഷ പറയുന്നു. നയൻതാരയുടെ വിവാഹചിത്രത്തിന് താഴെ നിരവധി അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരക്കാർക്കുള്ള മറുപടി കൂടെയാണ് നിഷ തന്റെ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്.
നിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
No one can influence nayanthara, ലോകത്തെ ഏറ്റവും മികച്ച icecream ആണ് ഒരു സ്പൂൺ ഒന്ന് രുചിച്ചു നോക്കൂ എന്ന് പറഞ്ഞാലും കാര്യമില്ല.അവൾക്ക് വേണ്ട എന്ന് തോന്നുന്ന കാര്യങ്ങൾ വേണ്ട എന്ന് തന്നെയാണ്. ആർക്കു വേണ്ടിയും തീരുമാനം മാറ്റില്ല. I am fortunate to be around..
അതായത് അത്രയും ഉറപ്പുള്ള പെണ്ണിന്റെ തിരഞ്ഞെടുപ്പ് ആയത് എന്റെ ഭാഗ്യം. ഒരുമ്പെട്ടവൾ എന്ന് നമ്മൾ നിർവചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും മനോഹരമായി ഒരു പുരുഷൻ സംസാരിച്ചതാണ് കേട്ടത്.
Talk like This about your woman! be proud.. Say it loud!! ജ്യോതികയുടെ സൂര്യ, പെർലിയുടെ ശ്രീനിഷ്, ഇപ്പോ. നയൻസിന്റെ വിക്കി, ഞാൻ ഇഷ്ടപെടുന്ന ഭർത്താക്കന്മാർക്ക് common ആയുള്ള character അതാണ്. They are so proud of their women! അവളുടെ ഉയർചകളെ കുറിച്ച് കണ്ണിൽ നക്ഷത്ര തിളക്കത്തോടെ സംസാരിക്കുന്നുണ്ട്! അവരുടെ വ്യക്തിത്വം,,, അവർക്ക് അഭിമാനം ആണ്. പൊതുബോധത്തെ കുറിച്ച് അവര് ചിന്തിക്കുന്നതേയില്ല. Patriarchial അവകാശങ്ങളെ സ്നേഹത്തോടെ വേണ്ടെന്നു വെച്ച് ഉയർന്നു പോകുന്ന പുരുഷന്മാർ. യാദൃശ്ചികം എന്നോണം. ഇവരെല്ലാം തമിഴാണ്.
Post Your Comments