Latest NewsNewsLife Style

നഖങ്ങളിൽ കാണുന്ന വെള്ളപ്പാടുകൾക്ക് കാരണം

 

 

പലരുടെയും നഖങ്ങളിൽ ചെറിയ ചെറിയ വെള്ളപ്പാടുകളും വരകളും നാം കണ്ടിട്ടുണ്ട്. ചെറുപ്പകാലത്ത് ആ വെള്ള പാടുകൾ കണ്ടാൽ പുതിയ ഉടുപ്പുകളും മറ്റും കിട്ടുമെന്ന് പലരും പറഞ്ഞു പറ്റിച്ചിട്ടുണ്ട്. പലനാടുകളിലും പലതരത്തിലുള്ള വിശ്വാസങ്ങളായിരുന്നു. എന്നാൽ, അതൊരു ആരോഗ്യപ്രശ്നമാണ്. നഖത്തിൽ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗവസ്ഥയുടെ ലക്ഷങ്ങളാണ്.

ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ ലഭിക്കാതെ വരുമ്പോഴാണ് നഖത്തിൽ വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. നഖങ്ങൾ വരണ്ട് പൊട്ടിപോകുന്നതിനു പ്രധാന കാരണം ഭക്ഷണക്രമത്തിലെ അസന്തുലിതാവസ്ഥയാണ്. അനീമിയ ഉള്ളവരുടെ നഖങ്ങളുടെ അഗ്രഭാഗങ്ങൾ മുകളിലേക്ക് സ്പൂണുപോലെ പൊങ്ങിയതായി കാണാം.

കുഴിനഖം വരുന്നതും പലരിലും പതിവാണ്. നഖങ്ങൾ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button