കൊച്ചി: കാക്കിയണിഞ്ഞ് താടി നീട്ടി വളർത്തിയ ഉദ്യോഗസ്ഥന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ‘താലിബാന്‍ താടിവെച്ച കേരള പൊലീസ്’ എന്ന ക്യാപ്ഷനോടെ ചില വ്യാജ പോസ്റ്റുകളും പ്രചരിച്ചിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷറഫിന്റെ താടിയായിരുന്നു എല്ലാത്തിനും തുടക്കം. ഉദ്യോഗസ്ഥന്റെ താടിയേച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. വൈറൽ ‘താടി’ ചിത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പ്രതിപക്ഷ കൗണ്‍സിലറും സി.പി.ഐ.എം നേതാവുമായ ജാഫര്‍ സാദിഖ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നീട്ടി വളര്‍ത്തിയ താടി അപമാനമാണെന്ന് അഭിപ്രായപ്പെട്ടു. താടി നീട്ടി വളര്‍ത്തി നടക്കുന്നതിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യമുയര്‍ത്തി. ഇതിനെതിരെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചു. ഇതിനിടെ, മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് ആരോണമുയർത്തി. ഇതോടെ, പ്രതിഷേധം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
Also Read:എസ്.ഐയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി: ഭീകരര്‍ പൊലീസുകാരനെ വെടിവച്ചു കൊന്നു
ഉദ്യോഗസ്ഥന്‍ താടി നീട്ടി വളര്‍ത്തുന്നത് നിയമപ്രകാരം തെറ്റല്ലെങ്കില്‍ എന്തിനാണ് അഷ്‌റഫിനെ അധിക്ഷേപിക്കുന്നതെന്ന ചോദ്യങ്ങളും ഉയര്‍ന്നു. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം നിലവില്‍ ഇല്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളായ കോര്‍പറേഷന്‍, മുനിസിപ്പിലാറ്റി എന്നിവയുടെ കീഴില്‍ നിയമിതരാകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് യൂണിഫോം വേണം. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുതല്‍ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റിടങ്ങളിലും റെയ്ഡിനായി പോകുമ്പോള്‍ ഈ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും യൂണിഫോം ധരിക്കണമെന്നാണ് ചട്ടം.
Post Your Comments