Latest NewsNewsIndiaBusiness

ജിയോയ്ക്ക് 16.82 ലക്ഷം പുതിയ വരിക്കാർ, ട്രായ് റിപ്പോർട്ട് ഇങ്ങനെ

ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 40.6 കോടിയായി വർദ്ധിച്ചു

ടെലികോം രംഗത്തെ പുതിയ കണക്കുകൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഏപ്രിൽ മാസത്തെ കണക്കുകളാണ് ട്രായ് പുറത്തുവിട്ടത്. ഏപ്രിൽ മാസത്തിൽ കൂടുതൽ നേട്ടം കൈവരിച്ചത് ജിയോയും എയർടെലുമാണ്. എന്നാൽ, വോഡഫോൺ-ഐഡിയ കനത്ത നഷ്ടമാണ് നേരിട്ടത്.

ട്രായ് പുറത്തുവിട്ട പ്രതിമാസ പ്രകടന റിപ്പോർട്ട് പ്രകാരം, റിലയൻസ് ജിയോയ്ക്ക് 16.82 ലക്ഷം പുതിയ ഉപയോക്താക്കളെ ലഭിച്ചു. എയർടെലിന് 8.16 ലക്ഷം പുതിയ വരിക്കാരെയാണ് ലഭിച്ചത്. ഇതോടെ, ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 40.6 കോടിയായി വർദ്ധിച്ചു. 36.11 കോടി ഉപയോക്താക്കളാണ് എയർടെലിന് ഉള്ളത്.

Also Read: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കും: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം

ഏപ്രിൽ മാസത്തിൽ വോഡഫോൺ-ഐഡിയക്കും ബിഎസ്എൻഎലിനും കനത്ത തിരിച്ചടിയാണ് നേരിട്ടത്. വോഡഫോൺ- ഐഡിയക്ക് ഏപ്രിൽ മാസം 15.68 ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്. ഇതോടെ, വി യുടെ ആകെ വരിക്കാർ 25.92 ലക്ഷം കോടിയായി. കൂടാതെ, ബിഎസ്എൻഎലിന് 3.64 ലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button