MalappuramLatest NewsKeralaNattuvarthaNews

ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന : രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ബംഗാൾ സ്വദേശികളായ സബോ സച്ചിൻ, ഹർദൻ ബെഹ്‌റ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ച് വിൽപന നടത്തുന്ന സംഘം അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ, ഹർദൻ ബെഹ്‌റ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ, മുഖ്യ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാഥമിക വിവരം.

മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവർത്തനം. ചളിവെള്ളം ചൂടാക്കി പ്രഷർ കുറച്ച് മറ്റൊരു സിലിണ്ടറിൽ മാറ്റി റീഫീൽ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവർത്തന രീതി.

Read Also : എച്ച്ഡിഎഫ്സി ബാങ്ക്: രണ്ടാം തവണയും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി

രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പർ മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫീസർ ആയ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.

20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button