ഡെലിവറി രംഗത്ത് വ്യത്യസ്ത നീക്കവുമായി ഇന്ത്യൻ ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ കമ്പനിയായ ഡെൽഹിവറി (Delhivery). ഉപഭോക്താക്കൾക്ക് ഒരു ദിവസത്തിനുള്ളിൽ ഉൽപ്പന്നങ്ങൾ ഡെലിവറി ചെയ്യാൻ സഹായിക്കുന്ന പദ്ധതിക്കാണ് ഡെൽഹിവറി തുടക്കം കുറിച്ചത്. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ കമ്പനിയാണ് ഡെൽഹിവറി.
‘സെയിം ഡേ ഡെലിവറി’ എന്ന പേര് നൽകിയ ഈ സേവനം രാജ്യത്തെ 15 പ്രധാന നഗരങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3 മണി വരെ ലഭിക്കുന്ന ഓർഡറുകൾ അതേ ദിവസം തന്നെ ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്യും.
സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുടെ സഹായത്തോടെയാണ് സെയിം ഡേ ഡെലിവറി സാധ്യമാക്കുന്നത്. ഉപഭോക്താക്കളുടെ ഓർഡറുകൾ അനുസരിച്ച്, സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ നഗരത്തിലെ വെയർഹൗസുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ കലക്ട് ചെയ്യും. ഈ ഉൽപ്പന്നങ്ങൾ അതേ ദിവസം തന്നെ ഉപയോക്താക്കൾക്ക് വിതരണം ചെയ്യുന്നതാണ്.
Post Your Comments