ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ ചേരുന്ന യുവാക്കള്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധ മേഖലയിലെ 16 സ്ഥാപനങ്ങളിലും സംവരാണാനുകൂല്യം ലഭിക്കും. കേന്ദ്ര സായുധ പോലീസ് സേനയിലും അസം റൈഫിളിലും പത്തു ശതമാനം സീറ്റുകള്‍ മാറ്റിവെച്ചതായി നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
Read Also: അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കും: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം
ഇന്ത്യന്‍ തീരദേശ സേന, ഡിഫന്‍സ് സിവിലിയന്‍ തസ്തികകള്‍, 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലാണ് യുവാക്കള്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കുക. വിമുക്തഭടന്മാര്‍ക്ക് നിലവിലുള്ള സംവരണത്തിന് പുറമെയാണ് ഈ സംവരണം.
പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ സമാനമായ ഭേദഗതികള്‍ വരുത്താനും പ്രതിരോധ മന്ത്രാലയം നിര്‍ദേശിക്കും. സംവരണം നടപ്പിലാക്കുന്നതിന് നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്നും പ്രായപരിധിയില്‍ ആവശ്യമായ ഇളവുകള്‍ ഏര്‍പ്പെടുത്തുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.
കര, വ്യോമ, നാവിക സേനാ മേധാവികളുമായി പ്രതിരോധമന്ത്രി നടത്തിയ അടിയന്തിര കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍ ചൗധരി തുടങ്ങിയവര്‍ പ്രതിരോധ മന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
Post Your Comments