സംസ്ഥാനത്ത് ഏലത്തിന്റെ വില കുത്തനെ ഇടിയുന്നു. ഉൽപ്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധത്തിലാണ് ഏലം വില കൂപ്പുകുത്തിയത്. ഇപ്പോൾ ഒരു കിലോ ഏലത്തിന്റെ വിപണി വില 800 രൂപയാണ്. കോവിഡിന് മുൻപ് കിലോയ്ക്ക് 4,000 രൂപ വരെ ഏലത്തിന് ലഭിച്ചിരുന്നു.
കോവിഡിൽ വിപണി മന്ദഗതിയിൽ ആയതോടെ ഗൾഫിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതാണ് ഏലം വിലയ്ക്ക് തിരിച്ചടിയായത്. ശരാശരി ഉൽപ്പാദന ചെലവായ ആയിരം രൂപ പോലും ലഭിക്കാത്തതിനാൽ കർഷകർക്കിടയിൽ പ്രതിസന്ധി തുടരുകയാണ്. കാർഡമം ഹിൽ റിസർവ് ചട്ടപ്രകാരം, ഏലം കൃഷി ഭൂമി മറ്റ് കൃഷിക്ക് ഉപയോഗിക്കാൻ കഴിയില്ല. ഈ കാരണവും ഏലം കർഷകർക്ക് പ്രതികൂലമായി. നിലവിൽ, ചട്ടത്തിൽ ഉൾപ്പെടാത്ത ഭൂമിയിൽ ചെറുകിട കർഷകർ കുരുമുളക് കൃഷി ആരംഭിച്ചിട്ടുണ്ട്.
Post Your Comments