പത്തനംതിട്ട: കേന്ദ്ര സർക്കാർ പദ്ധതിയായ ‘അഗ്നിപഥ്’ വിഷയത്തിൽ പ്രതികരിച്ച് സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. അഗ്നിപഥ് ആർ.എസ്.എസ് പദ്ധതിയാണെന്നും ഹിറ്റ്‌ലറും മുസോളിനിയും കാട്ടിക്കൊടുത്ത വഴിയെയാണ് കേന്ദ്ര സർക്കാർ നീക്കമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. അഗ്നിപഥ് പദ്ധതി പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്നവർ ആർ.എസ്.എസ് ഗുണ്ടകൾ ആയിമാറുമെന്നും അദ്ദേഹം പത്തനംതിട്ടയില്‍ പറഞ്ഞു.
Read Also: പാകിസ്ഥാനുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല: ഇമ്രാന്‍ ഖാന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളി റഷ്യ
അതേസമയം, അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. അഗ്നിപഥ് പദ്ധതി രാജ്യത്തെ യുവാക്കളുടെ പ്രതീക്ഷയാണെന്നും ഇടത്-ജിഹാദി-അർബൻ നക്സൽ ഗ്യാംങ്ങിന്റെ നേതൃത്വത്തിലുള്ള സമരമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments