മൂന്നു ഫലങ്ങളുടെ ഗുണങ്ങള്‍ ചേരുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതമാണ് ത്രിഫലയെ ആരോഗ്യപ്രദമാക്കുന്നത്. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവയാണ് ത്രിഫലങ്ങള്‍. ആയുര്‍വേദത്തിലെ മിക്കമരുന്നുകളിലെയും പ്രധാനചേരുവകളാണിത്. ത്രിഫലങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന ത്രിഫലചൂര്‍ണ്ണം നിരവധി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രക്യതിദത്ത ഷാമ്പു ആണ് ത്രിഫല ചൂര്‍ണ്ണം. സോപ്പിനു പകരമായി ശരീരം വൃത്തിയാക്കാനായി ത്രഫലചൂര്‍ണ്ണം ഉപയോഗിക്കാവുന്നതാണ്. കണ്ണ്, മൂക്ക്, ചെവി എന്നിവയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ ത്രിഫല തുളളിമരുന്നായി ഉപയാഗിക്കുന്നുണ്ട്. തൊണ്ടസംബന്ധമായ അസുഖങ്ങള്‍ക്ക് ത്രിഫല കവിളില്‍ കൊണ്ട് ഗാര്‍ഗിള്‍ ചെയ്യുന്നത് നല്ലതാണ്.
ത്രിഫലരസായനം ശരീരത്തിലെ വീക്കവും നീര്‍ക്കെട്ടും കുറക്കുന്നു. ശരീരത്തിലെ അമിതകൊഴുപ്പിനെ നീക്കാനും ത്രിഫലക്ക് കഴിവുണ്ട്. ദിവസവും ത്രിഫല ശീലമാക്കുന്നത് വിശപ്പുണ്ടാകാനും ദഹനം ശരിയാക്കാനും നല്ലതാണ്. ചുവന്നരക്താണുക്കളുടെ എണ്ണം കൂട്ടുന്നതിലൂടെ ത്രിഫല ശരീരത്തിലെ രക്തത്തിന്റെ അളവുകൂട്ടുന്നു. ത്രിഫലചൂര്‍ണ്ണം നല്ലൊരു ആസ്ട്രജന്റായതിനാല്‍ ത്വക്കിന്റെ കാന്തികൂട്ടാന്‍ സഹായിക്കുന്നു. മുഖക്കുരു കുറക്കാനായി ത്രിഫലചൂര്‍ണ്ണം നല്ലതാണ്. ത്രിദോഷങ്ങളെ ഇല്ലാതാക്കി കഫ, പിത്ത, വാതങ്ങളെ ക്രമീകരിക്കുന്നു. മലബന്ധം ഇല്ലാതാക്കും.
ശരീരത്തില്‍ ദഹിക്കാതെ കിടക്കുന്ന വസ്തുക്കള്‍ ഉണ്ടാകുന്ന ടോക്‌സിനുകള്‍ ശരീരത്തിനു പുറത്തെത്തിക്കാന്‍ ത്രിഫല സഹായിക്കുന്നു. കുടലിന്റെ ഭിത്തികളെ ഉത്തേജിപ്പിച്ചാണ് ത്രിഫല മലബന്ധം ഇല്ലാതാക്കുന്നത്. കണ്ണുകള്‍ക്ക് ആരോഗ്യവും തെളിഞ്ഞകാഴ്ചയും നൽകുന്നു. നേത്രരോഗങ്ങള്‍ക്ക് ആയൂര്‍വേദം നിര്‍ദ്ദേശിക്കുന്ന ഔഷധമാണ് ത്രിഫല. നെല്ലിക്കയുടെ ഔഷധഗുണം പിത്തത്തെ ബാലന്‍സ് ചെയ്യുന്നതിനൊപ്പം രോഗപ്രതിരോധശേഷി കൂട്ടുന്നു. താന്നിക്ക കഫത്തെ നിയന്ത്രിച്ച് ശ്വാസകോശരോഗങ്ങളെ തടയുന്നു. കടുക്കയുടെ ഉഷ്ണഗുണം മൂന്നുദോഷങ്ങളെയും ഇല്ലാതാക്കുന്നു. ശരീരഭാരത്തെ കുറക്കുന്നു.
Post Your Comments