കൊച്ചി: പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ട എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറോട് സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം തേടി. ഹൈക്കോടതി റോഡാണ് അസിസ്റ്റന്റ് കമ്മീഷണർ പ്രഭാതസവാരിക്കായി അടച്ചത്. റോഡ് അടച്ചിട്ടതിനാൽ സ്കൂൾ കുട്ടികൾക്ക് അടക്കം ബുദ്ധിമുട്ട് ഉണ്ടായത് സാമൂഹികമാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണർ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു.
ഞായറാഴ്ചകളിൽ രാവിലെ ആറുമുതൽ ഏഴുവരെ പ്രഭാതസവാരിക്കായി റോഡ് അടച്ചിടാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ, ഉദ്യോഗസ്ഥൻ മറ്റു ദിവസങ്ങളിലും റോഡ് അടച്ചിടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റായ നടപടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. താക്കീതു നൽകിയതായും അദ്ദേഹം പറഞ്ഞു.
Post Your Comments