ThrissurKeralaNattuvarthaLatest NewsNews

സ്കൂ​ള്‍ വ​ള​പ്പി​ൽ തെ​രു​വ് നായ​യു​ടെ ആക്രമണം : ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനിക്ക് പരിക്ക്

കു​റു​ക്ക​ന്‍പാ​റ ചീ​നി​ക്ക​ല്‍ വീ​ട്ടി​ല്‍ ബാ​ബു​വി​ന്റെ മ​ക​ള്‍ എ​ബി​യ​ക്കാ​ണ്​ (12) സ്കൂ​ള്‍ വ​ള​പ്പി​ൽ​ നി​ന്നും ക​ടി​യേ​റ്റ​ത്

കു​ന്നം​കു​ളം: സ്കൂ​ള്‍ വ​ള​പ്പി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിനി​ക്ക് തെ​രു​വ് നായ​യു​ടെ കടിയേറ്റു. കു​റു​ക്ക​ന്‍പാ​റ ചീ​നി​ക്ക​ല്‍ വീ​ട്ടി​ല്‍ ബാ​ബു​വി​ന്റെ മ​ക​ള്‍ എ​ബി​യ​ക്കാ​ണ്​ (12) സ്കൂ​ള്‍ വ​ള​പ്പി​ൽ​ നി​ന്നും ക​ടി​യേ​റ്റ​ത്.

വ്യാഴാ​ഴ്ച രാ​വി​ലെ ഗ​വ. മോ​ഡ​ല്‍ ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്കൂ​ളി​ൽ ക്ലാ​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പാ​യി​രു​ന്നു സം​ഭ​വം. സ​ഹോ​ദ​രി നി​ബി​യ, കൂ​ട്ടു​കാ​രി നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍ക്കൊ​പ്പം വ​രു​മ്പോ​ഴാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Read Also : ശ്രീറാം ഗ്രൂപ്പ്: ലയനത്തിന് അനുമതി നൽകി ആർബിഐ

ഇ​ട​തു കൈ​ത്ത​ണ്ട​യ്ക്കും വ​ല​തു​കൈ​യി​ലെ വി​ര​ലു​ക​ള്‍ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സ്കൂ​ൾ വ​ള​പ്പി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​വി​ടെ അ​ല​ഞ്ഞു​ തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​യാ​ണ്​ കു​ട്ടി​യെ ഓ​ടി​വ​ന്ന് ക​ടി​ച്ച​ത്. ഉ​ട​നെ അ​ധ്യാ​പ​ക​ർ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തെ​രു​വ് നാ​യ്​​ക്ക​ളു​ടെ ശ​ല്യം സം​ബ​ന്ധി​ച്ച് പ​ല​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button