ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട് ഇളകുന്നതും കട്ടിയുള്ളതും പൊളിഞ്ഞുപോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ചികിത്സയോ ചെയ്തു പരിഹരിക്കാം. അങ്ങനെ ചർമ്മത്തിനുണ്ടാകുന്ന തടസ്സം നീങ്ങി ചർമ്മത്തിന് എണ്ണയും ജലാംശവും ലഭിക്കും.
തണുപ്പ്, ഹ്യൂമിഡിറ്റി, കൂടുതലായി ചർമ്മ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത്, ചൂട് വെള്ളത്തിലെ കുളി, പരിസ്ഥിതിയിലെ മാറ്റങ്ങൾ, തണുത്ത കാറ്റ്, പോഷകക്കുറവ്, ജലാംശത്തിന്റെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, തൈറോയിഡ് ഇവയെല്ലാം വരണ്ട ചർമ്മത്തിന് കാരണക്കാരാണ്.
Post Your Comments