മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും മരുഭൂ മേഖലകളിൽ അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസ് മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറബി കടലിനോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങൾ ഒഴികെയുള്ള ഒട്ടുമിക്ക ഗവർണറേറ്റുകളിലും ചൂട് കൂടാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ജൂൺ 18, ശനിയാഴ്ച ഒമാനിലെ മരുഭൂമി മേഖലകളിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
Read Also: ‘സൈന്യമെന്നത് കൂലിത്തൊഴിലാളികൾ അല്ലെന്ന് ഇടതുപക്ഷവും കോൺഗ്രസും മനസ്സിലാക്കണം’: കെ.സുരേന്ദ്രൻ
Post Your Comments